സ്ഫോടനം: തെളിവുകള്‍ സിസിടിവിയില്‍

സ്ഫോടനം: തെളിവുകള്‍ സിസിടിവിയില്‍
PTIPTI
ബാംഗ്ലൂര്‍, അഹമ്മദാബാദ് സ്ഫോടനങ്ങള്‍ക്കു പിന്നാലെ സൂറത്തില്‍ നിന്ന് 22 പൊട്ടാത്ത ബോംബുകള്‍ കൂടി കണ്ടെടുത്തതിനു പിന്നാലെ, ഇതിനു പിന്നിലെ തീവ്രവാദി ശൃംഖലയെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ അന്വേഷകര്‍ക്ക് ലഭിച്ചു.

പുനെയിലെ ടോള്‍ ടാക്സ് ഗേറ്റിലിലെ സിസിടിവി ക്യാമറയില്‍, സ്ഫോടനത്തിന് ഉപയോഗിച്ച കാറുകളില്‍ ഒന്നിന്‍റെ ചിത്രം പതിഞ്ഞതായി വ്യക്തമായി. നവി മുംബൈയില്‍ നിന്ന് കവച്ച ചെയ്യപ്പെട്ടതാണ് ഈ കാര്‍.

കാര്‍ ഡൈവറുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടോ എന്നു വ്യക്തമല്ല. പുതിയ തെളിവുകള്‍ അന്വേഷണത്തിന് വഴിത്തിരിവാകും എന്നാണ് കരുതുന്നത്. ഈ ചിത്രങ്ങള്‍ അന്വേഷകര്‍ക്കു കൈമാറിക്കഴിഞ്ഞു.

സൂറത്ത് നഗരത്തില്‍ വ്യാപകമായി ബോംബുകള്‍ കണ്ടെടുത്തതോടെ അന്വേഷണം പരിസരവാസികളിലേക്കു തിരിഞ്ഞിരിക്കുകയാണ്. അഹമ്മബാദില്‍ സ്ഫോടനം നടക്കുന്നതിനു മുന്‍പു സ്ഥാപിച്ചതാണ് ഈ ബോംബുകള്‍ എന്നാണ് കരുതുന്നത്.

സൂറത്| WEBDUNIA|
പരിസരവാസികളുടെ പങ്കാളിത്തമില്ലാതെ ഇത്രത്തോളം ബോബുകള്‍ സ്ഥാപിക്കുക പ്രയാസമാണെന്ന നിഗമനത്തിലാണ് പോലീസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :