സ്ഥാനാര്‍ത്ഥിയെച്ചൊല്ലി ആത്മഹത്യാശ്രമം

മൈലാപ്പൂര്‍, തിരുവിക്ക നഗര്‍ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെച്ചൊല്ലിയുണ്ടായ സംഘര്‍ഷമാണ് ആത്മഹത്യാശ്രമത്തില്‍ കലാശിച്ചത്.
ജയന്തി തങ്കബാലുവിനെയാണ് മൈലാപ്പൂരില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്നത്. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും നേതൃത്വം കാര്യമാക്കിയില്ല.

എന്നാല്‍ പ്രവര്‍ത്തകരുടെ രോഷം വര്‍ദ്ധിച്ചതോടെയാണ് അഞ്ഞൂറോളം വരുന്ന വനിതകള്‍ മുദ്രാവാക്യം വിളികളുമായി വെള്ളിയാഴ്ച തങ്കബാലുവിന്റെ വീടിന് മുന്നില്‍ എത്തിയത്. പൊലീസ് ഇവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ രണ്ട് വനിതകള്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം ദുരന്തം ഒഴിവായി. പ്രവര്‍ത്തകരെയെല്ലാം കസ്‌റ്റഡിയില്‍ എടുക്കുകയും ചെയ്തു.

പ്രതിഷേധങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയില്‍ ആയിട്ടും സ്ഥാനാര്‍ത്ഥിയെ മാറ്റില്ല എന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.
ചെന്നൈ| WEBDUNIA|
കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പ്രതിഷേധപ്രകടനങ്ങളിലും വാക്പോരിലും ഒതുങ്ങിയെങ്കിലും തമിഴ്നാട്ടില്‍ അത് അതിരുകടന്നു. സ്ഥാനാര്‍ത്ഥികളെ മാറ്റണമെന്നാവശ്യപ്പെട്ട് ചില വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മഹത്യാശ്രമം വരെ നടത്തുകയുണ്ടായി. മൈലാപ്പൂര്‍, തിരുവിക്ക നഗര്‍ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെച്ചൊല്ലിയുണ്ടായ സംഘര്‍ഷമാണ് ആത്മഹത്യാശ്രമത്തില്‍ കലാശിച്ചത്.

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. തമിഴ്നാട് കോണ്‍ഗ്രസ് പ്രസിഡന്റ് കെ വി തങ്കബാലുവിന്റെ ഭാര്യ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :