സോറന്‍ ഉപ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

ജാംഷെഡ്‌പൂര്‍| WEBDUNIA|
ജാംഷെഡ്‌പ്പൂര്‍ പാര്‍ലമെന്‍ററി ഉപതെരഞ്ഞെടുപ്പില്‍ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഷിബു സോറന്‍ മത്സരിക്കും. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് തിങ്കളാഴ്‌ച നല്‍കിയ അഭിമുഖത്തിലാണ് സോറന്‍ ഇക്കാര്യം അറിയിച്ചത്.

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവായ സോറന്‍ ശനിയാഴ്‌ച്ചയാണ് ജയില്‍ മോചിതനായത്. വ്യാഴാഴ്‌ച പുറപ്പെടുവിച്ച മോചന ഉത്തരവില്‍ സാങ്കേതികമാ‍യ ചെറിയ ഒരു തെറ്റുണ്ടായിരുന്നതു മൂലമാണ് വ്യാഴാഴ്‌ച്ച മോചനം നടക്കാതിരുന്നത്.

ഷിബു സോറനെ ശശികുമാര്‍ ധാ കൊലക്കേസില്‍ ഡല്‍ഹി ഹൈക്കോടതി ബുധനാഴ്‌ചയാണ് കുറ്റവിമുക്തനാക്കിയത്. സോറന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ശശിനാഥ്.

13 വര്‍ഷം മുന്‍പാണ് ശശിനാഥ് ധാ കൊലക്കേസ് നടന്നത്. ഈ കേസില്‍ ഝാര്‍ഖണ്ഡിലെ വിചാരണക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച്പേരെയും ഹൈക്കോടതി കുറ്റവിക്തരാക്കിയിരുന്നു. സോറനും കൂട്ടാളികളും കൊലപ്പെടുത്തിയതായി ആരോപിക്കുന്ന ശശിനാഥ് ധായുടേതെന്ന് കാണിച്ച് സിബി‌ഐ കണ്ടെത്തിയ മൃതദേഹം ധായുടേതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

നാല് ഡി എന്‍ എ പരിശോധനകളിലൂടെയാണ് ഇത് തെളിയിച്ചത്. . ജസ്റ്റിസ് ആര്‍ എസ് സോധി, എച്ച് ആര്‍ മല്‍ഹോത്ര എന്നിവരടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :