സോമാലി തീരത്തേക്ക് ഇന്ത്യന്‍ നേവി

ന്യൂഡല്‍ഹി| M. RAJU|
പതിനെട്ട് ഇന്ത്യക്കാരെ ബന്ദിയാക്കിയിരിക്കുന്ന കപ്പലിന്‍റെ മോചനത്തിന് സോമാലി കൊള്ളക്കാര്‍ നല്‍കിയിരിക്കുന്ന അന്ത്യശാസനാ സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ സോ‍മാലി തീരത്തിനടുത്ത് പട്രോള്‍ നടത്താന്‍ ഇന്ത്യന്‍ നേവിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

2.5 ദശലക്ഷം ഡോളറാണ് മോചന ദ്രവ്യമായി കൊള്ളക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 18 ഇന്ത്യന്‍ നാവികരാണ് കപ്പലില്‍ ഉള്ളത്. എന്നാല്‍ മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടില്ലെന്നും അന്ത്യശാസനാ സമയം പ്രഖ്യാപിച്ചിട്ടില്ലെന്നും കപ്പല്‍ ഉടമകളായ എംറ്റി സ്റ്റോള്‍ട്ട് വാലര്‍ പറഞ്ഞു.

എന്നാല്‍ മോചനത്തിന് സൈനിക നടപടിക്ക് സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് പറഞ്ഞ പ്രതിരോധ മന്ത്രി എ കെ ആന്‍റണി, ചര്‍ച്ചയിലൂടെ സമവായത്തിലെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പറഞ്ഞു. ഇത് ബന്ദികളുടെ കുടുംബാംഗങ്ങളില്‍ രോഷം ഉണ്ടാക്കിയിട്ടുണ്ട്.

ജാപ്പനീസ് കപ്പലായ എംറ്റി സ്റ്റോള്‍ട്ട് വാലര്‍ ഏകദേശം ഒരു മാസം മുന്‍പാണ് സോമാലി കടല്‍ക്കൊള്ളക്കാര്‍ പിടികൂടിയത്. ക്യാപ്റ്റന്‍ പ്രഭാത് ഗോയല്‍ ഉള്‍പ്പടെ 18 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. പ്രശ്നത്തെ നേരിടുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര സഹായം ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :