സോണിയയ്ക്ക് വധഭീഷണി; ഒരാള്‍ പിടിയില്‍

റാഞ്ചി| WEBDUNIA| Last Modified ശനി, 26 സെപ്‌റ്റംബര്‍ 2009 (12:25 IST)
PRO
കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാ ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌, ആഭ്യന്തര മന്ത്രി പി ചിദംബരം എന്നിവരെ വധിക്കുമെന്ന് ഭീഷണി സന്ദേശം അയച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ലെത്തേഹാറിലെ നാരായണ്‍പുര്‍ സ്വദേശിയായ ധനഞ്ജയ്‌ കുമാര്‍ മേത്തയാണ്‌ ഝാര്‍ഖണ്ഡില്‍ അറസ്റ്റിലായത്.

‘സോണിയയ്ക്കും മന്‍മോഹന്‍ സിങിനും രാജീവ്‌ ഗാന്ധിയുടെ അനുഭവം ഉണ്ടാകും’ എന്നാണ് ധനഞ്ജയ്‌ കുമാര്‍ മേത്ത ഭീഷണിക്കത്ത് അയച്ചത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഇയാള്‍ കത്ത് അയച്ചത്‌.

ഒരു തോക്കും വെടിയുണ്ടകളും ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സി പി ഐ മാവോയിസ്റ്റ്‌ സംഘടനയുടെ ചില രേഖകളും പൊലീസ് ധനഞ്ജയ്‌ കുമാറിന്‍റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. സി പി ഐ മാവോയിസ്റ്റ്‌ നേതാവ്‌ അഭയാജിയുടെ പേരില്‍ പത്രക്കുറിപ്പുകള്‍ ഇറക്കിയിരുന്നത് ധനഞ്ജയ്‌ കുമാറാണെന്നും അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്.

എന്തിനാണ് ഇയാള്‍ വധഭീഷണി അയച്ചതെന്നും പത്രക്കുറിപ്പുകള്‍ ഇറക്കിയതെന്നും അന്വേഷിച്ചു വരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :