സോണിയയ്ക്ക് മാത്രമല്ല മന്‍‌മോഹനും കിട്ടി യു എസ് കോടതിയുടെ സമന്‍സ്!

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
സോണിയയ്ക്ക് മാത്രമല്ല പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിനും കിട്ടി യു എസ് കോടതിയുടെ സമന്‍സ്. തൊണ്ണൂറുകളില്‍ പഞ്ചാബില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നുവെന്ന് ചൂണ്ടക്കാട്ടി സിഖ് സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജസ്റ്റിസ് ഫോര്‍ സിഖ് എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് യു എസ് കോടതി നോട്ടീസ് അയച്ചത്. 1990കളില്‍ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് പഞ്ചാബില്‍ നടന്ന ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയ സൈനികര്‍ക്ക് പണം നല്‍കിയെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി.

2004ല്‍ പ്രധാനമന്ത്രിയായപ്പോള്‍ 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ പങ്കെടുത്ത കുറ്റക്കാരായ പാര്‍ട്ടിയംഗങ്ങളെ സംരക്ഷിച്ചുവെന്നും 24 പേജുള്ള പരാതിയില്‍ പറയുന്നു. കലാപത്തില്‍ അക്രമം നടത്തിയവരെ സംരക്ഷിച്ചുവെന്ന് കാണിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും നേരത്തെ യു എസ് കോടതി സമന്‍സ് അയച്ചിരുന്നു. യു എന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി നാലു ദിവസം അമേരിക്കയില്‍ തങ്ങുന്നതിനിടെയാണ് മന്‍മോഹന്‍ സിംഗിന് യുഎസ് കോടതിയുടെ സമന്‍സ്.

വൈറ്റ് ഹൗസ് സ്റ്റാഫ് മുഖാന്തരം മന്‍മോഹന്‍ സിംഗിന്റെ സുരക്ഷാസംഘത്തിന് നോട്ടീസ് കൈമാറാനാണ് നീക്കം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :