സോണിയ ‘ഭാരത് മാത’, രാഹുല്‍ ‘കൃഷ്ണന്‍’!

അലഹബാദ്| WEBDUNIA| Last Modified വ്യാഴം, 25 നവം‌ബര്‍ 2010 (14:44 IST)
ഗാന്ധിയുടെ സന്ദര്‍ശനത്തിനോട് അനുബന്ധിച്ച് അലഹബാദ് നഗരത്തില്‍ സ്ഥാപിച്ച കോണ്‍ഗ്രസ് പോസ്റ്ററുകള്‍ വിവാദമാവുന്നു. സോണിയ ഗാന്ധിയെ ‘ഭാരത് മാതാ’വായും രാഹുല്‍ ഗാന്ധിയെ ‘കൃഷ്ണ’നായും ചിത്രീകരിച്ച പോസ്റ്ററുകളാണ് പ്രതിപക്ഷ വിമര്‍ശനത്തിനു കാരണമായിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ നൂറ്റിയിരുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് സോണിയ ഇന്ന് നടത്തുന്ന യുപി സന്ദര്‍ശനത്തിനോട് അനുബന്ധിച്ചാണ് പാര്‍ട്ടി സംസ്ഥാന ഘടകം വിവാദ പോസ്റ്ററുകള്‍ സ്ഥാപിച്ചത്. ഇതിനെതിരെ പ്രതിഷേധം നടത്തിയ നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ത്യയ്ക്ക് ഒറ്റ രാഷ്ട്രപിതാവേ ഉള്ളൂ, അത് മഹാത്മാ ഗാന്ധിയാണ്. അതേപോലെ ഭാരതത്തിന്റെ അമ്മ ഭാരതമാതാവാണ്. ആ സ്ഥാനം ആര്‍ക്കും അവകാശപ്പെടാന്‍ സാധിക്കുകയില്ല. ഹിന്ദു വിശ്വാസത്തിലെ ഭഗവാന്‍ കൃഷ്ണന്റെ സ്ഥാനവും ആര്‍ക്കും നല്‍കുന്നതിന് കഴിയില്ല എന്നും എബിവിപി നേതാവ് നരേന്ദ്ര സിംഗ് ഗൌര്‍ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിലെ അനിയന്ത്രിതമായ വ്യക്തി പൂജയുടെ ഫലമാണ് ഇത്തരം പോസ്റ്ററുകള്‍ എന്ന് അഭിപ്രായപ്പെട്ട ഗൌര്‍ എബിവിപിയോ ബിജെപിയോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ നേതാക്കളെ ആദരിക്കുന്നതിന് എതിരല്ല എന്ന് വ്യക്തമാക്കി. അതേസമയം, സോണിയയെ ഭാരതമാതാവ് ആയി ചിത്രീകരിക്കുന്നതിനെയും രാഹുലിനെ കൃഷ്ണനായി ചിത്രീകരിക്കുന്നതിനെയും അംഗീകരിക്കാന്‍ കഴിയില്ല എന്നും ഗൌര്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :