സൈനികര്‍ക്കായി ഓണ്‍ലൈന്‍ ബാലറ്റ് സംവിധാനം വരുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
സൈനികര്‍ക്കായി ഓണ്‍ലൈനില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്ന ബാലറ്റ് പേപ്പര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നു.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിഎസ് സമ്പത്ത് പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിലെയും സിആര്‍പിഎഫ്, ബിഎസ്എഫ് വിഭാഗങ്ങളിലെയും ജവാന്മാര്‍ക്കായിരിക്കും ഈ സൗകര്യം ലഭ്യമാകുക.

ഡൗണ്‍ലോഡ് ചെയ്ത ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തി തപാലില്‍ റിട്ടേണിങ് ഓഫീസര്‍ക്ക് അയക്കുകയാണ് വേണ്ടത്. നിലവില്‍ പത്ത് ലക്ഷത്തിലേറെ പോസ്റ്റല്‍ ബാലറ്റുകളാണ് ഓരോ തെരഞ്ഞെടുപ്പിനും തയ്യാറാക്കുന്നത്. തപാലില്‍ അയക്കുന്നതിന്റെ സമയം കുറയ്ക്കാന്‍ പുതിയ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :