സൂററ്റ്|
WEBDUNIA|
Last Modified ബുധന്‍, 27 ഓഗസ്റ്റ് 2008 (18:10 IST)
അഹമ്മദാബാദ് സ്ഫോടനങ്ങളുടെ സൂത്രധാരന്‍ അബു ബഷീര്‍ ആണ് സുററ്റില്‍ ബോംബുകള്‍ സ്ഥാപിക്കുന്നതിന് പിന്നിലും പ്രവര്‍ത്തിച്ചതെന്ന് ഗുജറാത്ത് പൊലീസ് വെളിപ്പെടുത്തി. ഗുജറാത്ത് ഡി ജി പി പി സി പാണ്ഡേ ആണ് പത്രസമ്മേളനത്തില്‍ ഇത് അറിയിച്ചത്.
സൂററ്റില്‍ ബോംബുകള്‍ സ്ഥാപിച്ചതിന് പിന്നിലെ ബുദ്ധി കേന്ദ്രം ഞങ്ങള്‍ കണ്ടെത്തി. അഹമ്മദാബാദ് സ്ഫോടനങ്ങളും സൂററ്റില്‍ ബോംബുകള്‍ സ്ഥാപിച്ചത് തമ്മിലും ബന്ധമുണ്ട്- പി സി പാണ്ഡേ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ കേസന്വേഷണത്തിന് നല്‍കിയ സഹായത്തെയും ഗുജറാത്ത് ഡി ജി പി പ്രകീര്‍ത്തിച്ചു. രണ്ട് സംഭവങ്ങളിലെയും വ്യത്യാസം സൂററ്റില്‍ ബോംബുകള്‍ പൊട്ടിയിട്ടില്ല എന്നത് മാത്രമാണ്.
സുററ്റില്‍ നിന്ന് കണ്ടെടുത്ത ബോംബുകളും വലിയ സ്ഫോടന ശേഷിയുള്ളവ ആയിരുന്നുവെന്ന് പാണ്ഡേ പറഞ്ഞു. ഇവ പൊട്ടാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായില്ലെന്ന് മാത്രം.
സംഭവുമായി ബന്ധപ്പെട്ട് സുററ്റ് പൊലീസ് ബുധനാഴ്ച കസ്റ്റഡിയിലെടുത്ത അബു ബഷീര്‍, തന്‍വീര്‍, ഷംസുദ്ദീന്‍, സഹീര്‍, യൂനസ് എന്നിവര്‍ക്ക് അബു ബഷീറുമായുഇ ബന്ധമുണ്ടെന്ന് പാണ്ഡേ പറഞ്ഞു.