ഭുവനേശ്വര്‍|
WEBDUNIA|
Last Modified ഞായര്‍, 20 ഏപ്രില്‍ 2008 (15:49 IST)
ഒറീസയില്‍ സൂര്യാഘാതം മൂലം കഴിഞ്ഞ ദിവസങ്ങളിലായി 17 പേര് മരിച്ചുവെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ ഞായറാഴ്ച അറിയിച്ചു. പുരി ജില്ലയില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു.ഖെഡുറ,കിയോണ്ജഹര് എന്നീ ജില്ലകളില്‍ രണ്ടു പേര് വീതവും മരിച്ചു.
തലച്ചെര് ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. ഇവിടെ ശനിയാഴ്ച 45 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. ജഗര്സുഗുഡയില് 42.2 ഡിഗ്രില് സെല്‍ഷ്യസ് ചൂട് ശനിയാഴ്ച രേഖപ്പെടുത്തി.
ഇവിടെ വെള്ളിയാഴ്ച 42.2 ഡിഗ്രില് സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഭുവനേശ്വറില്‍ 39.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയപ്പോള്‍ കട്ടക്കില്‍ 40.5 ഡിഗ്രില് സെല്‍ഷ്യസും ചന്ദ്ബലിയില്‍ 39.6 ഡിഗ്രി സെല്‍ഷ്യസ് ചൂടും രേഖപ്പെടുത്തി.
പടിഞ്ഞാറന്‍ ഒറീസയില്‍ സൂര്യാഘാതം മൂലം വെള്ളത്തിന് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്തെ 30 ജില്ലകളിലും സംസ്ഥാന സര്‍ക്കാര്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. സൂര്യാഘാതം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നേരിടുവാന്‍ ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് ഈ ജില്ലകളിലെ കലക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.