സുശീല്‍ മോഡി വിശ്വാസ് യാത്രയ്ക്കില്ല

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 20 ജൂണ്‍ 2010 (13:21 IST)
PRO
നിതീഷ് കുമാര്‍ ഗുജറാത്തിന്റെ വെള്ളപ്പൊക്ക സഹായം തിരിച്ചു നല്‍കിയതോടെ ബിഹാര്‍ ഭരണ സഖ്യത്തില്‍ അസ്വസ്ഥത വളരുന്നു. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ മോഡി മുഖ്യമന്ത്രി നിതീഷ് കുമാറുമൊത്തുള്ള ‘വിശ്വാസ് യാത്ര’യില്‍ നിന്ന് പിന്‍‌മാറി.

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണ നേട്ടം വിശദീകരിക്കാനുള്ള വിശ്വാസ് യാത്രയുടെ ഭാഗമായി ഇരു നേതാക്കളും പാലിഗഞ്ചില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍, സുശീല്‍ മോഡി യാത്രയില്‍ നിന്ന് പിന്‍‌മാറി.

മെയ് 12 ന് ബീഹാറില്‍ നടന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിനു മുന്നോടിയായി ചില പ്രാദേശിക പത്രങ്ങളില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ സഹായത്തെ ചിത്രീകരിക്കുന്ന പരസ്യങ്ങള്‍ വന്നിരുന്നു. നരേന്ദ്ര മോഡിക്കൊപ്പം നില്‍ക്കുന്ന നിതീഷ് കുമാറിന്റെ ചിത്രം പരസ്യത്തില്‍ ഉള്‍പ്പെടുത്തിയത് ഇരു നേതാക്കളും തമ്മിലുള്ള ബന്ധം വഷളാവുന്നതില്‍ കലാശിച്ചു.

ജനതാദള്‍ (യു) വിന്റെ മതേതര പ്രതിച്ഛായ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഗുജറാത്ത് സര്‍ക്കാരിന്റെ ധനസഹായം തിരിച്ചു നല്‍കുന്നത് എന്ന് കഴിഞ്ഞ ദിവസം ബീഹാര്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അഞ്ച് ലക്ഷം രൂ‍പയുടെ സഹായമാണ് ബീഹാര്‍ സര്‍ക്കാര്‍ തിരിച്ചു നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :