Aparna shaji|
Last Updated:
ബുധന്‍, 24 മെയ് 2017 (13:10 IST)
അമ്പിനും വില്ലിനും അടുക്കാതെ റിസർവ് ബാങ്ക്. പൊതുമേഖല ബാങ്കുകളിൽ നിന്നും കോടികൾ വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവരുടെ പേര് വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തതാണ് ആകില്ലെന്ന്
ആർ ബി ഐ വ്യക്തമാക്കി.
2015ൽ ആണ് സുപ്രീംകോടതി ഉത്തരവിറക്കിയത്. എന്നാൽ, ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ് റിസർവ് ബാങ്ക്, സാമൂഹിക പ്രവർത്തകൻ സുഭാഷ് അഗർവാളിന്റെ വിവരാവകാശ അപേക്ഷക്ക് മറുപടി നൽകിയത്.
രാജ്യത്തിന്റെ സാമ്പത്തികതാൽപര്യം കണക്കിലെടുത്തും വ്യാപാര രഹസ്യമായതിനാലും വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്നാണ് ആർ ബി ഐ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ, റിസർവ് ബാങ്കിന്റെ ഈ വാദങ്ങളെല്ലാം നേരത്തെ തന്നെ സുപ്രീംകോടതി തള്ളിയിരുന്നു.