സിപിഎം പോളിറ്റ്ബ്യൂറോ: സ്പെക്ട്രവും തെരഞ്ഞെടുപ്പും അജണ്ട

കൊല്‍ക്കത്ത| WEBDUNIA| Last Modified ശനി, 15 ജനുവരി 2011 (14:54 IST)
PRO
PRO
സിപിഎം പോളിറ്റ്ബ്യൂറോ യോഗം ശനിയാഴ്ച കൊല്‍ക്കൊത്തയില്‍ ആരംഭിക്കും. രണ്ടുദിവസം നീണ്ടു നില്‍ക്കുന്ന യോഗത്തില്‍ സമകാലീന രാഷ്ട്രീയവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്.

സ്പെക്ട്രം വിവാദം, അടുത്ത ബഡ്ജറ്റ് അവതരണം തുടങ്ങിയ കാര്യങ്ങളില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ച് യോഗത്തില്‍ തീരുമാനമെടുക്കും. പാര്‍ട്ടിക്ക് ശക്തിയുള്ള കേരളത്തിലും പശ്ചിമബംഗാളിലും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.

സ്പെക്ട്രം കേസില്‍ പാര്‍ട്ടിയുടെ നിലപാടുമായി യോജിപ്പുള്ള പാര്‍ട്ടികളുമായി സഹകരിക്കുന്ന കാര്യത്തിലും ചര്‍ച്ച നടത്തുമെന്ന് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :