സാധ്വി പ്രാചിയെ തള്ളിപ്പറഞ്ഞ് വി എച്ച് പി

സാധ്വി പ്രാചി, വി എച്ച് പി, സുരേന്ദ്ര ജെയ്ന്‍ swathi pranji, vhp, surendra jain
ന്യൂഡല്‍ഹി| rahul balan| Last Modified ബുധന്‍, 2 മാര്‍ച്ച് 2016 (13:31 IST)
വിവാദ പ്രസ്താവനകളിലൂടെ ശ്രദ്ധ നേടാറുള്ള സാധ്വി പ്രാചിയെ തള്ളിപ്പറഞ്ഞ് വിശ്വ ഹിന്ദു പരിഷത്ത്. സാധ്വി പ്രാചി നേതാവോ വക്താവോ ഏതെങ്കിലും ഭാരവാഹിയോ അല്ലെന്ന് സംഘടന വ്യക്തമാക്കി. വി എച്ച് പി ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയ്ന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

സംഘടന ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണെന്നും ജെയ്ന്‍ പറയുന്നു. സാധ്വി രാഷ്ട്രീയത്തില്‍ സജീവമാണ്. അവര്‍ ഒരു പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മുന്‍പും തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്. മറ്റു പാര്‍ട്ടികളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വി എച്ച് പിയുടെ ഭാരവാഹിയാകാന്‍ കഴിയില്ല. സഘടനയുടെ ഉത്തരവാദിത്വത്തില്‍ ഇല്ലാത്തവരെ സംഘടനയുടെ ഭാഗമായി ചിത്രീകരിക്കരുതെന്നും ജെയ്ന്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :