സഹോദരങ്ങള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
സെന്‍‌ട്രല്‍ ഡല്‍ഹി രഞ്ജിത് നഗറിലെ വീട്ടില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ സഹോദരനും സഹോദരിയും മരിച്ചു. വിദ്യാര്‍ഥിയായ വിശാല്‍(19), സഹോദരി ശിവാനി(23) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 8:45 ഓടെയായിരുന്നു സംഭവം. വീടിന്റെ ഒന്നാം നിലയില്‍, തലയ്ക്ക് മാരകമായ മുറിവുകളോടെ ഇരുവരേയും കണ്ടെത്തിയത് ഇവരുടെ പിതാവായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇവരെ പുറത്തു നിന്ന് ആരെങ്കിലും എത്തി ആക്രമിച്ചതാണോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :