സഹായം തേടിയെത്തിയ കുട്ടിയെ യുപി മന്ത്രി മര്‍ദ്ദിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

വാരാണസി| WEBDUNIA|
PRO
PRO
ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവ് സര്‍ക്കാരിനെയും സമാജ്‌വാദി പാര്‍ട്ടിയെയും വിവാദങ്ങള്‍ വിടാതെ പിന്തുടരുകയാണ്. സഹായം അഭ്യര്‍ത്ഥിച്ച് എത്തിയ കുട്ടിയെ പൊതുമരാമത്ത് വകുപ്പ് മന്ത്രി സുരേന്ദ്രസിംഗ് പട്ടേല്‍ മര്‍ദ്ദിച്ചതാണ് പുതിയ വിവാദം.

മന്ത്രി സുരേന്ദ്രസിംഗ് കുട്ടിയെ കയ്യേറ്റം ചെയ്യുന്നതിന്റെയും തലയ്ക്കടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതിഷേധം ശക്തമായത്. വാരാണസിയില്‍ നടന്ന കമ്പിളി പുതപ്പ് വിതരണത്തിനിടെയായിരുന്നു സംഭവം.

എന്നാല്‍ ഇതിനെ ന്യായീകരിച്ച് മന്ത്രി രംഗത്തെത്തി. തന്റെ ബന്ധുവായ കുട്ടിയെ അടിച്ചത് തെറ്റല്ലെന്നാണ് മന്ത്രിയുടെ വാദം. കുട്ടി കമ്പിളി പുതപ്പ് വിതരണത്തില്‍ തന്നെ സഹായിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

സുരേന്ദ്ര സിംഗിനെ പുറത്താക്കാന്‍ അഖിലേഷ് യാദവ് തയ്യാറാകണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :