സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് അഴിമതിക്കാരെ ചവിട്ടി പുറത്താക്കും

പഞ്ചാബ്| WEBDUNIA|
PRO
PRO
അഴിമതിക്കാരും പ്രാപ്തരല്ലാത്തവരുമായ ഉദ്യോഗസ്ഥര്‍ക്കു കാലാവധി തികയ്ക്കും മുന്‍പു റിട്ടയര്‍മെന്‍റ് നല്‍കാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. സത്യസന്ധവും സുതാര്യവുമായി ഭരണം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണിത്.

ഓരോ ഉദ്യോഗസ്ഥന്‍റേയും പ്രകടനം അഞ്ചു ഘട്ടങ്ങളില്‍ പരിശോധിക്കും. ഇവരുടെ സര്‍വീസ് 15, 20,25, 30, 35 വര്‍ഷങ്ങളില്‍ എത്തുമ്പോഴാകും പരിശോധന. ഇതിനു ശേഷം റിട്ടയര്‍മെന്‍റ് നല്‍കണമോ എന്ന കാര്യം തീരുമാനിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ അഴിമതിയില്‍ കുടുങ്ങിയിട്ടും സ്വധീനം കൊണ്ട് രക്ഷപ്പെട്ടിരിക്കുന്നവര്‍ക്കൊരു തിരിച്ചടിയാവും ഇത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :