സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണം: രാഷ്ട്രപതി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പാര്‍ലമെന്‍റിന്‍റെ സുഗമ പ്രവര്‍ത്തനം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്‍റെയും പ്രതിപക്ഷത്തിന്‍റെയും കൂട്ടുത്തരവാദിത്വമാണെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. റിപ്പബ്ലക് ദിന സന്ദേശത്തിലാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.

സഭയുടെ അന്തസ്സ് എപ്പോഴും കാത്തുസൂക്ഷിക്കണം. പ്രശ്നങ്ങള്‍ പരിഹാരം കാണാനുള്ള ക്രിയാത്മക ചര്‍ച്ചകളാണ് സഭയില്‍ നടക്കേണ്ടത്. സഭകള്‍ ശരിയായി പ്രവര്‍ത്തിച്ചാലേ ജനാധിപത്യം അര്‍ഥവത്താകൂ. അല്ലെങ്കില്‍ ജനാധിപത്യസംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമാകുമെന്നും രാഷ്ട്രപതി പറഞ്ഞു,

ധനകാര്യ സ്ഥാപനങ്ങളും കോര്‍പ്പറേറ്റ് ലോകവും ഉദ്യോഗസ്ഥ സമൂഹവും പ്രവൃത്തിയില്‍ ഉന്നത നിലവാരം പുലര്‍ത്തിയാലേ നല്ല സമൂഹത്തെ വാര്‍ത്തെടുക്കാനാവൂ. അടുത്ത സാമ്പത്തികവര്‍ഷം ഒമ്പതു ശതമാനം വളര്‍ച്ച ലക്ഷ്യമിടുന്ന സാഹചര്യത്തില്‍ എല്ലാ മേഖലകളില്‍ നിന്നും സംഭാവനകളുണ്ടാകണമെന്നും രാഷ്ട്രപതി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :