PRATHAPA CHANDRAN|
Last Modified വെള്ളി, 9 ജനുവരി 2009 (14:37 IST)
സത്യം കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ശ്രീനിവാസ വദ്‌ലാമണി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍. ചെയര്‍മാന്‍ രാമലിംഗരാജുവിന്‍റെ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തുവന്നതോടെ വദ്‌ലാമണിയും രാജിനല്‍കിയിരുന്നുവെങ്കിലും മാനേജ്‌മെന്‍റ് സ്വീകരിച്ചില്ല.
രാജുവും സാമ്പത്തിക ക്രമക്കേടുകളില്‍ ഉള്‍പ്പെട്ടിരുന്നു എന്ന് സൂചനകള്‍ ഉണ്ട്. വെള്ളിയാഴ്ച രാവിലെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായാണ് വിപണിവൃത്തങ്ങളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ വദ്‌ല സുരക്ഷിതനാണ്.
വദ്‌ല ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സത്യത്തിന്‍റെ വക്താവ് പറഞ്ഞു. എന്നാല്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഇപ്പോള്‍ എവിടെയുണ്ടെന്ന് അറിയില്ല എന്നും വക്താവ് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി സത്യത്തിന്‍റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അജ്ഞാത കേന്ദ്രത്തിലാണ്.
വദ്‌ലയുടെ രാജിക്കത്ത് ലഭിച്ചതായി ഇടക്കാല സിഇഒ രാം മൈനാപതി കഴിഞ്ഞ ദിവസം മാധ്യമ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ജനുവരി 10 ന് ചേരുന്ന യോഗത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ.