സഖാവിന്റെ വിയോഗത്തില്‍ വിറങ്ങലിച്ച് അജോയ് ഭവന്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
തങ്ങളുടെ പ്രിയ സഖാവായ സി കെ ചന്ദ്രപ്പന്റെ വേര്‍പാട് സി പി ഐയ്ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനമായ അജോയ് ഭവന്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്.

ഏറെക്കാലം ചന്ദ്രപ്പന്റെ പ്രവര്‍ത്തന മേഖല ഡല്‍ഹി ആയിരുന്നു. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്ന് രാവിലെ വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ഡല്‍ഹിയിലെ പാര്‍ട്ടി നേതാക്കള്‍ ആശങ്കയിലായിരുന്നു. അദ്ദേഹത്തെ സന്ദര്‍ശിക്കാനായി കേരളത്തിലേക്ക് തിരിക്കാന്‍ നേതാക്കള്‍ തീരുമാനമെടുക്കുകയും ചെയ്തു. അപ്പോഴാണ് ചന്ദ്രപ്പന്റെ വിയോഗവാര്‍ത്ത പുറത്തുവന്നത്. എന്ത് പറയണമെന്ന് പോലും അറിയാതെ നേതാക്കള്‍ പൊട്ടിക്കരയുകയായിരുന്നു. ചന്ദ്രപ്പന്റെ വിയോഗം തീരാനഷ്ടമാണെന്ന് നേതാക്കള്‍ ഒരേസ്വരത്തില്‍ പ്രതികരിച്ചു.

വെള്ളിയാഴ്ച വൈകിട്ട് നടക്കുന്ന ചന്ദ്രപ്പന്റെ സംസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ കേന്ദ്ര നേതാക്കള്‍ കേരളത്തിലെത്തുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :