സംഝോത്ത: അസീമാനന്ദ് കുറ്റസമ്മതം നടത്തി

ന്യൂഡല്‍ഹി| WEBDUNIA|
എക്സ്പ്രസ് സ്ഫോടനത്തിനു പിന്നില്‍ ഹിന്ദു തീവ്രവാദികളാണെന്ന് ആഎ‌എസ്‌എസ് നേതാവ് സ്വാമി അസീമാനന്ദ് കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. സിബിഐയ്ക്ക് മുമ്പാകെയാണ് സ്വാമി കുറ്റസമ്മതം നടത്തിയത്.

“ബോംബിനു മറുപടി ബോംബ്” ആണെന്ന് താന്‍ അനുയായികളോട് പറഞ്ഞു എന്ന് സ്വാമി വെളിപ്പെടുത്തിയതാണ് റിപ്പോര്‍ട്ട്. ആര്‍‌എസ്‌എസ് നേതാവ് ഇന്ദ്രേഷ് കുമാറിന് ഭീകര പ്രവര്‍ത്തനവുമായുള്ള ബന്ധവും ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടു എന്നാണ് സൂചന.

നൂറ്റിയറുപത്തിനാലാം വകുപ്പ് അനുസരിച്ച് ഒരു മജിസ്ട്രേറ്റിനു മുന്നിലാണ് സ്വാമി കുറ്റസമ്മതം നടത്തിയത്. അതിനാല്‍, കുറ്റസമ്മതം സംഝോത്ത എക്സ്പ്രസ് സ്ഫോടന കേസില്‍ തെളിവായി സ്വീകരിക്കാമെന്നാണ് വിധഗ്ധരുടെ അഭിപ്രായം.

2007-ല്‍ നടന്ന സംഝോത്ത എക്സ്പ്രസ് ഇരട്ട സ്ഫോടനത്തില്‍ 68 പേര്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാന്‍ വംശജരായിരുന്നു മരിച്ചവരില്‍ ഏറെയും. അജ്മീര്‍, മെക്ക മസ്ജിദ്, മാലെഗാവ് സ്ഫോടന കേസുകളിലും അസീമാനന്ദിന് പങ്കുണ്ടെന്ന് സംശയമുണ്ട്.

ഗുജറാത്തിലെ ഡാംഗ്സ് മേഖലയില്‍ വനവാസി കല്യാണ്‍ ആശ്രമം നടത്തിവരികയായിരുന്നു സ്വാമി. ഇവിടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി യോഗം ചേര്‍ന്നിരുന്നു എന്ന് ആരോപണമുണ്ട്. മത പരിവര്‍ത്തനം ചെയ്ത ക്രൈസ്തവരെ തിരികെ ഹിന്ദുമതത്തിലെത്തിക്കുകയായിരുന്നു സ്വാമിയുടെ പ്രധാന ദൌത്യം. മലേഗാവ് സ്ഫോടന കേസിലെ പ്രതികളായ കേണല്‍ പുരോഹിതിനും പ്രജ്ഞ സിംഗിലും സ്വാമി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതായും സൂചനകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :