ഷിര്‍ദ്ദി സായിബാബ ട്രസ്റ്റില്‍ അംഗമാകുന്നതിന് ശക്തമായ മത്സരം

മുംബൈ| WEBDUNIA|
PRO
PRO
ഷിര്‍ദ്ദി സായിബാബ അമ്പലത്തിന്റെ ട്രസ്റ്റായ ശ്രീ സായിബാബ സന്‍സ്ഥാന്‍ ട്രസ്റ്റില്‍ അംഗമാകുന്നതിന് കോണ്‍‌ഗ്രസിലും എന്‍‌സിപിയിലും ശക്തമായ വടംവലി നടക്കുന്നു. 300 കോടിയിലധികമാണ് ഷിര്‍ദ്ദി സായിബാബ അമ്പലത്തിലെ വാര്‍ഷിക വരുമാനം, ഇതുകൂടാതെ ഭീമമായ സ്വര്‍ണ്ണ വെള്ളി സമ്പത്തുമുണ്ട്. മാര്‍ച്ച് 13-ന് നിലവിലുണ്ടായിരുന്ന 17 അംഗ കമ്മറ്റിയെ മുംബൈ ഹൈക്കോടതിയിലെ ഡിവിഷന്‍ ബഞ്ച് പിരിച്ചുവിട്ടിരുന്നു. മാര്‍ച്ച് 27-ന് മുമ്പ് പുതിയ കമ്മറ്റി രൂപീകരിക്കാനും ഗവണ്മെന്റിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ട്രസ്റ്റില്‍ അംഗത്വം നേടുന്നതിന് ഇരുപാര്‍ട്ടികളും ശക്തമായ വടംവലി നടത്തുന്നത്.

ട്രസ്റ്റില്‍ സാമ്പത്തിക്രമക്കേട് നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് ട്രസ്റ്റ് അംഗങ്ങളായ രാജേന്ദ്ര ഗോണ്ട്‌കര്‍, സന്ദീപ് കുല്‍ക്കര്‍ണി എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിചാ‍രണ നടക്കുന്ന സമയത്താണ് കോടതി ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. ട്രസ്റ്റ് അംഗങ്ങളെ നിയമിക്കേണ്ട ചുമതല മുഖ്യമന്ത്രി പ്രഥ്വിരാജ് ചവാനാണ്. 17 അംഗങ്ങളുള്ള ട്രസ്റ്റില്‍ 16 സ്ഥാനവും കോണ്‍‌ഗ്രസിനും എന്‍സിപിയ്‌ക്കും തുല്യമായി ലഭിക്കുകയും ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഒരു കോണ്‍‌ഗ്രസ് അംഗത്തെ നിയോഗിക്കുകയും ചെയ്യും.

എന്തായാലും ഇരുപാര്‍ട്ടിയിലെയും മുമ്പ് ട്രസ്റ്റിലുണ്ടായിരുന്നവര്‍ക്ക് ഉള്‍പ്പെടെ ശക്തമായ ശുപാര്‍ശകള്‍ വരുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പുതിയ ട്രസ്റ്റ് രൂപീകരണത്തിനായി കോടതി നിയോഗിച്ചിട്ടുള്ള കമ്മിറ്റിയില്‍ ഷിര്‍ദ്ദിസായി ബാബ അമ്പലം നില്‍ക്കുന്ന അഹമ്മദാനഗറിലെ കളക്ടര്‍, കോപാര്‍ഗാവ് അഡീഷണല്‍ ജില്ലാ ജഡ്ജി, ഷിര്‍ദ്ദി സന്‍സ്ഥാന്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ എന്നിവരും ഉള്‍പ്പെടുന്നു.

English Summary: Lobbying for membership of the Shri Saibaba Sansthan Trust, which manages affairs of the Shirdi-based Saibaba temple, has begun in the Congress and the Nationalist Congress Party (NCP). With an annual turnover of over Rs 300 crore and vast reserves of gold and investments, the temple is among the richest shrines in the country. Sources said the CM's office has received a host of recommendations from both the Congress and NCP.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :