ഷാരൂഖിനെ വിശ്വസിച്ച് ‘ഷേവിങ് ക്രീം’ ഉപയോഗിച്ച യുവാവിന് എട്ടിന്റെ പണികിട്ടി; കിട്ടിയ പണി ഇരട്ടിയാക്കി കിങ്ങ് ഖാന് തിരിച്ചു കൊടുത്തു !

ഷാരൂഖ് ഖാന്റെ ‘ഇന്ത്യയിലെ നമ്പര്‍വണ്‍ ഷേവിങ് ക്രീം’ ഉപയോഗിച്ചയാള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

CREAM , FEATURED , SHARUKH KHAN , VI JOHN , ഷാരൂഖ് ഖാന്‍ , വി ഐ ജോണ്‍ , ഷേവിങ്ങ് ക്രീം
സജിത്ത്| Last Modified ബുധന്‍, 2 ഓഗസ്റ്റ് 2017 (14:16 IST)
കിങ്ങ് ഖാന്‍ അഭിനയിച്ച് സാക്ഷ്യപ്പെടുത്തിയ ഷേവിങ് ക്രീം ഉപയോഗിച്ചയാള്‍ക്ക് എട്ടിന്റെ പണികിട്ടി. ഭോപ്പാല്‍ സ്വദേശിയായ രാജ്കുമാര്‍ പാണ്ഡെ എന്ന യുവാവിനാണ് ഷാരൂഖ് ഖാന്‍ പരസ്യ മോഡലായ വി ഐ ജോണ്‍ എന്ന ഷേവിങ് ക്രീം ഉപയോഗിച്ചപ്പോള്‍ മുഖത്ത് മുഴുവന്‍ പാടുകളും അസ്വസ്ഥതകളും അനുഭവപ്പെട്ടത്.

തുടര്‍ന്ന് ഷാരൂഖിനെതിരെ രാജ്കുമാര്‍ ഉപഭോക്തൃ പരിഹാര കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ‘ഇന്ത്യയിലെ നമ്പര്‍വണ്‍ ഷേവിങ് ക്രീം’ എന്ന തെറ്റിദ്ധാരണയുളവാക്കുന്ന തരത്തിലുള്ള പരസ്യം നല്‍കി ജനങ്ങളെ കബളിപ്പിച്ചുവെന്നാണ് കേസ്.

അതേസമയം, വി ഐ ജോണ്‍ എന്ന ഷേവിങ് ക്രീം ഗുണമേന്മ തീരെ ഇല്ലാത്തതാണെന്ന് പരിശോധനയിലും വ്യക്തമായിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ മജിസ്ട്രേറ്റ് പരസ്യത്തില്‍ അഭിനയിച്ച നടന്‍ ഷാരൂഖ് ഖാനും ഉത്പന്നം നിര്‍മിച്ച കമ്പനിക്കും വിറ്റ കടയുടമയ്ക്കും വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :