ശിരോവസ്ത്രം ധരിക്കാത്തതിന് ഭാര്യയുടെ മുടി മുറിച്ചെന്ന് പരാതി

ഗാസിയാബാദ്| WEBDUNIA|
PRO
PRO
ശിരോവസ്ത്രം ധരിക്കാതെ പുറത്തിറങ്ങിയെന്ന് പറഞ്ഞ് ഭര്‍ത്താവ് തന്റെ മുടി വെട്ടിക്കളഞ്ഞതായി ഭാര്യയുടെ പരാതി. ഗാസിയാബാദിലാണ് സംഭവം.

ലോനിയിലെ പ്രേം നഗറില്‍ നിന്നുള്ള റുക്സാന എന്ന സ്ത്രീയാണ് പരാതി നല്‍കിയിരിക്കുന്നത്. ചില ജോലികള്‍ക്കായി വീടിനിന്റെ മുകളിലേക്ക് പോയപ്പോള്‍ റുക്സാന ശിരോവസ്ത്രം ധരിച്ചിരുന്നില്ല. ഇതിനാണ് ഭര്‍ത്താവിന്റെ ശിക്ഷയെന്നും സ്ത്രീയുടെ പരാതിയിലുണ്ട്. വീട്ടില്‍ നിന്ന് തന്നെ പുറത്താക്കിയെന്നും സ്ത്രീ പറയുന്നു.

മൂന്ന് വര്‍ഷം മുമ്പാണ് റുക്സാനയെ ഇസ്രര്‍ എന്നയാള്‍ വിവാഹം ചെയ്തത്. അന്ന് മുതല്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും ഭര്‍ത്താവ് തന്നോട് ക്രൂരമായി പെരുമാറാറുണ്ടെന്നും ഈ സ്ത്രീ പറയുന്നു.

ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :