മുന്‍കേന്ദ്രമന്ത്രിയും നടനുമായ ശത്രുഘ്നന്‍ സിന്‍ഹയ്ക്ക് അറസ്റ്റ് വാറണ്ട്. 2010ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശത്രുഘ്നന്‍ സിന്‍ഹ പെരുമാറ്റച്ചട്ടം തെറ്റിച്ചെന്ന കേസിലാണ് നടപടി.
ബിഹാറിലെ ബേട്ടിയ പൊലീസ് സൂപ്രണ്ട് നിഷാന്ത് കുമാര്‍ തിവാരിയാണ് ശത്രുഘ്നന്‍ സിന്‍ഹയ്ക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ശത്രുഘ്നന്‍ സിന്‍ഹ കുറ്റക്കാരനാണെന്ന് കണ്ടെത്തി.
ശത്രുഘ്നന്‍ സിന്‍ഹ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ബേല്‍വ ബഹൌരി ഗ്രാമത്തില്‍ അനുവാദമില്ലാതെ ഇറക്കിയതാണ് കേസിന് ആസ്പദമായ സംഭവം. 2010 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥി ഭാഗിരഥി ദേവിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനാണ് ശത്രുഘ്നന്‍ സിന്‍ഹ ഹെലികോപ്റ്ററില്‍ എത്തിയത്.
പറ്റ്ന സാഹിബ് മണ്ഡലത്തില്‍ നിന്നുള്ള, ബിജെപി എം പിയാണ് ശത്രുഘ്നന്‍ സിന്‍ഹ.