വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടക്കുന്നതായി തെളിവില്ല: കോടതി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 17 ജനുവരി 2012 (13:34 IST)
PRO
PRO
ഇലട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടക്കുന്നതായി തെളിവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടക്കുന്നതായി കാണിച്ച് ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം അറിയിച്ചത്.

ഇലട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് സുതാര്യമല്ല. വോട്ടിംഗ് യന്ത്രത്തിനൊപ്പം രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം മനസിലാക്കാന്‍ പേപ്പര്‍ വയ്ക്കണം. ഇത് സാധ്യമല്ലെങ്കില്‍ പഴയ ബാലറ്റ് വോട്ടിംഗ് രീതി തിരികെ കൊണ്ട് വരണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പുകളില്‍ കൃത്രിമത്വം നടന്നതായി തെളിവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അശോക് ദേശായി ചൂണ്ടിക്കാട്ടി. ബാലറ്റ് വോട്ടിംഗ് രീതി വീണ്ടും കൊണ്ടുവരികയെന്നത് അപ്രായോഗികമാണെന്നും അദ്ദേഹം വാദിച്ചു. ഇത് ശരിവച്ച കോടതി ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :