വേണുവിന് ഊര്‍ജ്ജ വകുപ്പെന്ന് സൂചന

ന്യൂഡല്‍ഹി| WEBDUNIA|
PRO
കെ സി വേണുഗോപാലിന് ഊര്‍ജ്ജ വകുപ്പ് സഹമന്ത്രി സ്ഥാനം ലഭിക്കുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ റയില്‍‌വെ സഹമന്ത്രിയായ ഇ അഹമ്മദിനെ വിദേശകാര്യ സഹമന്ത്രിയായി നിയമിക്കുമെന്നാണ് സൂചന. നേരത്തെ വേണുഗോപാലിന് റയില്‍വെ സഹമന്ത്രി സ്ഥാനം ലഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

കേരളത്തില്‍ നിന്നുള്ള മറ്റൊരു മന്ത്രിയായ കെ വി തോമസിന് ഭക്‍ഷ്യ വകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിച്ചേക്കും. ഭക്‍ഷ്യ വകുപ്പിന്റെ കൂടി ചുമതലയുള്ള ശരദ് പവാര്‍ അധിക ചുമതലയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.

ഇന്ന് നടക്കുന്ന മന്ത്രിസഭാ പുന:സംഘടനയില്‍ പെട്രോളിയം മന്ത്രി മുരളി ദിയോറയ്ക്ക് കമ്പനികാര്യ വകുപ്പ് നല്‍കും. പെട്രോളിയം വകുപ്പ് ജയ്പാല്‍ റെഡ്ഡിക്ക് ആയിരിക്കും നല്‍കുന്നത്. ജയ്പാല്‍ റെഡ്ഡിയുടെ ചുമതലയിലുള്ള നഗര വികസന വകുപ്പ് കുമാരി ഷെല്‍‌ജയ്ക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍, കല്‍ക്കരി വകുപ്പ് സഹമന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാള്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരെ കാബിനറ്റ് പദവിയിലേക്ക് ഉയര്‍ത്തുകയും ചെയ്യും. അശ്വിന്‍ കുമാര്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള മന്ത്രിയായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :