ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വ്യാഴം, 16 ഫെബ്രുവരി 2012 (15:16 IST)
പുറംകടലില്‍ വച്ച് രണ്ട് മത്സ്യതൊഴിലാളികളെ വെടിവച്ചുകൊന്ന സംഭവം ഇന്ത്യാ-ഇറ്റലി നയതന്ത്ര പ്രശ്നമായി മാറുന്നു. ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലാക്സിയില്‍ നിന്നുണ്ടായ വെടിവയ്പ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇറ്റാലിയന്‍ അംബാസഡറെ വിളിച്ചുവരുത്തി.
കടല്‍ക്കൊള്ളക്കാരെയാണ് വെടിവച്ചത് എന്നാണ് അംബാസഡര്‍ നല്‍കിയ വിശദീകരണം. ഇറ്റാലിയന്‍ അംബാസഡര്‍ വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. രാജ്യാന്തര കീഴ്വഴക്കങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും അംബാസഡര്‍ വ്യക്തമാക്കി.
കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ ആക്രമിക്കാന്‍ ശ്രമിച്ചു. മുന്നറിയിപ്പ് നല്‍കിയിട്ടും അവര്‍ പിന്‍മാറിയില്ല. തുടര്‍ന്ന് ബൈനോക്കുലര്‍ ഉപയോഗിച്ച് നോക്കിയപ്പോള്‍ ഇവരുടെ പക്കല്‍ ആയുധങ്ങളുണ്ടെന്ന് വ്യക്തമാക്കി. ഇതാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്നും ഇറ്റാലിയന്‍ എംബസി പറയുന്നു.