വൃദ്ധയായ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന മകള്‍, എല്ലാം സഹിച്ചും ക്ഷമിച്ചും മകള്‍ക്കെതിരെ പരാതി നല്‍കാത്ത അമ്മ- വീഡിയോ

സ്വന്തം അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന മകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു‍.

ന്യൂഡല്‍ഹി, മര്‍ദ്ദനം, പൊലീസ് newdelhi, attack, police
ന്യൂഡല്‍ഹി| സജിത്ത്| Last Modified ബുധന്‍, 25 മെയ് 2016 (10:35 IST)
സ്വന്തം അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന മകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു‍. അറുപതു വയസുള്ള മകളാണ് 85 വയസുകാരിയായ അമ്മയെ ചീത്തവിളിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നത്. അയല്‍ക്കാരിയാണ് ഈ ക്രൂര ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തത്.

വീടിന്റെ ബാല്‍ക്കണിയില്‍വെച്ചാണ് മകള്‍ അമ്മയെ മര്‍ദ്ദിക്കുന്നത്. അമ്മയെ മുറിക്കകത്തേയ്ക്ക് മകള്‍ വലിച്ചിഴയ്ക്കുകയും ചെയ്യുന്നുണ്ട്. മര്‍ദ്ദനം കാരണം പേടിച്ച് ബാല്‍ക്കണിയിലെ കമ്പിയില്‍ പിടിച്ചു നില്‍ക്കുന്ന അമ്മയുടെ കവിളില്‍ മകള്‍ തല്ലുന്നതായും വീഡിയോയില്‍ വ്യക്തമാകുന്നു.

അയല്‍ക്കാരി ഈ സംഭവത്തെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അവരെയും ചീത്തവിളിക്കുകയാണ് മകള്‍ ചെയ്തത്. ഇതിന് പിന്നാലെ അയല്‍ക്കാരി പൊലീസില്‍ വിവരം അറിയിച്ചു. മകള്‍ക്കെതിരെ പരാതിയെഴുതി നല്‍കാന്‍ പൊലീസ് അമ്മയോട് ആവശ്യപ്പെട്ടു. എന്നാല്‍ മകള്‍ക്കെതിരെ പരാതി നല്‍കാന്‍ താല്‍പര്യമില്ലെന്നായിരുന്നു ആ അമ്മ മറുപടി നല്‍കിയത്.























ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :