വീട്ടുവേലക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു: ഒരാള്‍ അറസ്റ്റില്‍, മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ബെംഗളൂരു നഗരത്തില്‍ പീഡന പരമ്പരകള്‍ തുടരുന്നു.

ബെംഗളൂരു, പീഡനം, പൊലീസ്, അറസ്റ്റ് bangaloru, rape, police, arrest
ബെംഗളൂരു| സജിത്ത്| Last Modified ഞായര്‍, 22 മെയ് 2016 (12:30 IST)
ബെംഗളൂരു നഗരത്തില്‍ പീഡന പരമ്പരകള്‍ തുടരുന്നു. അന്‍പത് വയസ്സുള്ള വീട്ടുവേലക്കാരിയാണ് കഴിഞ്ഞ ദിവസം കൂട്ടബലാത്സംഗത്തിന് ഇരയായത്. രണ്ട് പേര്‍ ചേര്‍ന്നായിരുന്നു വേലക്കാരിയെ ക്രൂരബലാത്സംഗത്തിനിരയാക്കിയത്.

ചിക്കമന്‍ഹള്ളി സ്വദേശിനിയായ സ്ത്രീയെ മദ്യപിച്ച് എത്തിയ രണ്ട് യുവാക്കള്‍ ചേര്‍ന്ന് കെട്ടിയിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ സതീഷ് എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സതീഷും സുഹൃത്തും ചേര്‍ന്ന് ഇവരെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

രാത്രി ഏറെ വൈകി വീട്ടില്‍ലെത്തിയ സ്ത്രീ ഭര്‍ത്താവിനോട് സംഭവിച്ച കാര്യങ്ങള്‍ തുറന്ന് പറഞ്ഞതിന് ശേഷമാണ് യുവാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ഹുളിമാവ് പൊലീസ് സതീഷിനെ അറസ്റ്റ് ചെയ്തു. സതീഷിന്റെ സുഹൃത്ത് ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :