വീടിന് പുറത്ത് പശുവിന്റെ ജഡം; നാട്ടുകാര്‍ വീടിന് തീവെച്ചു

വീടിന് പുറത്ത് പശുവിന്റെ ജഡം കണ്ടെത്തിയെന്നാരോപണം; നാട്ടുകാര്‍ വീട്ടുടമയെ മര്‍ദ്ദിച്ച് അവശനാക്കി

റാഞ്ചി| AISWARYA| Last Modified ബുധന്‍, 28 ജൂണ്‍ 2017 (13:55 IST)
വീടിന് പുറത്ത് പശുവിന്റെ ജഡം കണ്ടെത്തിയെന്നാരോപിച്ച് ജനക്കൂട്ടം വീടിന് തീവയ്ക്കുകയും വീട്ടുടമയെ മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്തു. ജാര്‍ഖണ്ഡിലെ ദിയോരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈ സംഭവം നടന്നത്. ഉസ്മാന്‍ അന്‍സാരിയാണ് അക്രമണത്തില്‍ ഇരയായത്.

ഇയാളുടെ വീടിനു സമീപം ഒരു പശുവിന്റെ ജഡം കണ്ടതിനെ തുടര്‍ന്ന് ഒരു സംഘം ആളുകള്‍ അക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവമറിഞ്ഞ സ്ഥലത്തെത്തിയ പൊലീസാണ് അന്‍സാരിയെയും കുടുബാംഗങ്ങളെയും ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷ്പ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :