വിലക്കയറ്റ നിയന്ത്രണനടപടികള്‍ ഇന്ന് ചര്‍ച്ച ചെയ്യും

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 13 ജനുവരി 2011 (09:55 IST)
കുതിച്ചുയരുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രമന്ത്രിസഭായോഗം ഇന്ന് യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യും. യോഗത്തിനു മുന്നോടിയായി ഭക്‌ഷ്യമന്ത്രി ശരത് പവാറുമായി ധനമന്ത്രി പ്രണബ് മുഖര്‍ജി ഇന്ന് ചര്‍ച്ച നടത്തി.

നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി സാമ്പത്തിക ഉപദേശകസമിതിയോട്‌ ആവശ്യപ്പെട്ടിരുന്നു. വിലക്കയറ്റം തടയാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ പ്രണബ്‌ മുഖര്‍ജി മന്ത്രിസഭായോഗത്തില്‍ വിശദീകരിക്കും. കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക്‌ സിങ്‌ ആലുവാലിയയും യോഗത്തില്‍ പങ്കെടുക്കും.

അതേസമയം, വിലക്കയറ്റം നിയന്ത്രിക്കുന്നതിന്‍റെ ഉത്തരവാദിത്തത്തെച്ചൊല്ലി യു പി എക്കുള്ളില്‍ ഭിന്നതയുണ്ടെന്നാണ് സൂചന. മുന്നണി രാഷ്ട്രീയത്തിലെ സമ്മര്‍ദങ്ങള്‍ മൂലമാണ്‌ വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികള്‍ ഫലപ്രദം ആകാത്തതെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവനയ്ക്കെതിരെ എന്‍ സി പി ഇതിനകം തന്നെ രംഗത്തെത്തിക്കഴിഞ്ഞു.

ഇതിനിടെ, രാജ്യത്തെ വിലക്കയറ്റം നിയന്ത്രണ വിധേയമാക്കാന്‍ മൂന്നുമാസം വേണ്ടി വരുമെന്ന് കേന്ദ്ര ധനമന്ത്രി പ്രണാബ് മുഖര്‍ജി ഇന്നലെ ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :