വിമാനം പറക്കുന്ന സമയത്ത് കോക്പിറ്റില്‍ നിന്ന് പുറത്തിറങ്ങി നൃത്തംവെച്ചതിന് രണ്ടുപൈലറ്റുമാരെ സസ്പന്‍ഡ് ചെയ്തു.
പ്രമുഖ വിമാന കമ്പനിയായ സ്പൈസ് ജെറ്റിലെ പൈലറ്റുമാരും എയര്‍ ഹോസ്റ്റസുമാരുമാണ് വിമാനത്തില്‍ നൃത്തം ചെയ്തത്.
സംഭവത്തെ തുടര്‍ന്ന് വ്യോമയാന ഡയറക്ടര്‍ ജനറല്‍ സ്‌പൈസ്‌ജെറ്റിന് കാരണം കാണിക്കല്‍ നോട്ടീസയക്കുകയും ചെയ്തു.
പതിനഞ്ചുദിവസത്തിനകം നോട്ടീസിന് ഉത്തരം നല്‍കണമെന്നും ഇല്ലാത്തപക്ഷം സ്‌പൈസ് ജെറ്റിന്റെ ലൈസന്‍സ് റദ്ദാക്കുമെന്നും നോട്ടീസില്‍ പറയുന്നു.
ഹോളി പ്രമാണിച്ച് എട്ടു സ്‌പെഷല്‍ വിമാനങ്ങളിലാണ് ആഘോഷങ്ങള്‍ നടന്നത്. എന്നാല്‍ ഒരു വിമാനത്തിലാണ് പൈലറ്റുമാര്‍ രണ്ടുപേരും കോക്പിറ്റ് വിട്ട് പുറത്തുവന്ന് നൃത്തംചവിട്ടിയത്.
ഇതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ തരംഗമായി. തുടര്‍ന്നാണ് വ്യോമമന്ത്രാലയം നടപടിയെടുത്തത്. യാത്രക്കാരുള്‍പ്പടെ നൃത്തരംഗങ്ങള്‍ സോഷ്യല്‍ സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.