കോണ്‍ഗ്രസ് എം പി വിജയ് ബഹുഗുണയെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എച്ച് എന്‍ ബഹുഗുണയുടെ മകനാണ് വിജയ് ബഹുഗുണ. 65-കാരനാണ് അദ്ദേഹം.
2007 മുതല്‍ തെഹ്‌രി ഗഢ്‌വാള്‍ മണ്ഡലത്തില്‍നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ റീത്ത ബഹുഗുണ അദ്ദേഹത്തിന്റെ സഹോദരിയാണ്.
ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ തിങ്കളാഴ്ച രാത്രിയാണ് വിജയ് ബഹുഗുണയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. കേന്ദ്ര മന്ത്രി ഗുലാംനബി ആസാദ്, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ബീരേന്ദര്‍ സിംഗ് എന്നിവരാണ് എം എല്‍ എമാരുമായി ചര്‍ച്ച നടത്തിയത്.
എഴുപതംഗ ഉത്തരാഖണ്ഡ് നിയമസഭയില്‍ കോണ്‍ഗ്രസിന് 32 അംഗങ്ങളുണ്ട്. മൂന്ന് സ്വതന്ത്രര്‍ക്ക് പുറമെ ഉത്തരാഖണ്ഡ് ക്രാന്തി ദളും ബി എസ് പിയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary: Tehri MP Vijay Bahuguna will be next chief minister of Uttarakhand. The Congress high command on Monday gave him the nod to lead the next state government. He edged out other contenders in a race bitterly contested by a half-a-dozen leaders.