വരുണ്‍ സുപ്രീംകോടതിയിലേക്ക്

ന്യൂഡല്‍ഹി| PRATHAPA CHANDRAN|
പിലിബിറ്റില്‍ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന പ്രസംഗം നടത്തിയെന്ന് ആരോപിച്ച് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐ‌ആര്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് വരുണ്‍ ഗാന്ധി സുപ്രീം കോടതിയെ വെള്ളിയാഴ്ച സമീപിക്കുമെന്ന് റിപ്പോര്‍ട്ട്.

അലഹാബാദ് ഹൈക്കോടതി വരുണിന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് വരുണിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഉത്തരവ് വ്യാഴാഴ്ച ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.

വരുണിന് കോടതിയില്‍ നിന്ന് ലഭിച്ച മുന്‍‌കൂര്‍ ജാമ്യത്തിന്‍റെ കാലാവധിയും വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്.

വരുണിന്‍റെ വിവാദ പ്രസംഗം അടങ്ങുന്ന സിഡി കണ്ടശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് വരുണിനെതിരെ കേസെടുത്തിരിക്കുന്നത്. വരുണിനെ മത്സര രംഗത്ത് നിന്ന് പിന്‍‌വലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :