വരുണ്‍ വിളിച്ചു, സോണിയ പോകുമോ?

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 16 ഫെബ്രുവരി 2011 (17:14 IST)
PRO
ബിജെപി എം‌പി വരുണ്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയെ വിവാഹത്തിന് ക്ഷണിച്ചു. ന്യൂഡല്‍ഹിയിലെ വസതിയിലെത്തിയാണ് വരുണ്‍ തന്റെ ‘വലിയമ്മയെ’യും കുടുംബത്തെയും വിവാഹത്തിന് ക്ഷണിച്ചത്.

വരുണും ദീര്‍ഘകാല സുഹൃത്തായ ബംഗാള്‍ സ്വദേശിനി യാമിനി റോയിയും തമ്മിലുള്ള വിവാഹം മാര്‍ച്ച് ആറിനാണ് നടക്കുക. എന്തായാലും വരുണിന്റെ വിവാഹത്തിന് സോണിയയും മക്കളും പങ്കെടുക്കുമോ എന്നും വിവാഹത്തോടെ നെഹ്രു കുടുംബത്തിലെ മരുമക്കളായ സോണിയയും മേനകയും വീണ്ടും ഒരുമിക്കുമോ എന്നുമാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

വാരണാസിയിലെ ഹനുമാന്‍ ഘട്ടിലുള്ള കാഞ്ചി മഠത്തില്‍ വച്ചാണ് വിവാഹം. വിവാഹ ചടങ്ങുകള്‍ക്ക് സ്വാമി ജയേന്ദ്ര സരസ്വതിയായിരിക്കും മുഖ്യ കാമ്മികത്വം വഹിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :