വരുണ്‍: യുപിയില്‍ ഇന്ന് കരിദിനം

ലക്നൌ| PRATHAPA CHANDRAN|
പിലിബിറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥി വരുണ്‍ ഗാന്ധിക്കെതിരെ ദേശ സുരക്ഷാ നിയമം (എന്‍‌എസ്‌എ) പ്രയോഗിച്ചതിനെതിരെ യുവമോര്‍ച്ച ഇന്ന് യുപിയില്‍ കരിദിനം ആചരിക്കുന്നു.

വരുണിനെതിരെ എന്‍‌എസ്‌എ പ്രയോഗിച്ചത് മായാവതിയുടെ രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമാണെന്ന് യുവമോര്‍ച്ച ആരോപിച്ചു.

സഞ്ജയ് ദത്തിനെ പോലെയുള്ളവര്‍ സ്വതന്ത്രമായി നടക്കുന്നു. കുറ്റവാളികളായ പലരും മത്സര രംഗത്ത് ഉണ്ട്. ഈ അവസരത്തില്‍, വരുണിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതിരിക്കാനാണ് എന്‍‌എസ്‌എ പ്രയോഗിച്ചതെന്നും യുവമോര്‍ച്ച നേതാക്കള്‍ കുറ്റപ്പെടുത്തി.

തിങ്കളാഴ്ച യുപി‌യിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനം നടത്തുന്ന യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മായാവതിയുടെ കോലം കത്തിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :