പിലിബിറ്റ് ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വരുണ്‍ ഗാന്ധി ബുധനാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പത്രിക സമര്‍പ്പിക്കുമ്പോള്‍ മാതാവ് മേനക ഗാന്ധിയും വരുണിനൊപ്പം ഉണ്ടായിരുന്നു.
വരുണ്‍ പത്രിക സമര്‍പ്പിക്കാനെത്തുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കം വന്‍ ജനാവലി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. കനത്ത സുരക്ഷാ സന്നാഹങ്ങളായിരുന്നു പിലിബിറ്റ് ജില്ലാ മജിസ്ട്രേറ്റ് ഓഫീസിനു പരിസരത്ത് ഒരുക്കിയിരുന്നത്.
തന്‍റെ അമ്മാവനായ പി എം സിംഗാണ് വരുണിന്‍റെ കോണ്‍ഗ്രസ് എതിരാളി എന്നതും ശ്രദ്ധേയമാണ്. മേയ് 13ന് ആണ് വരുണ്‍ ജനവിധി തേടുന്നത്.
പത്രിക സമര്‍പ്പിക്കാനെത്തും മുമ്പ് നടത്തിയ പൊതു സമ്മേളനത്തില്‍, അക്രമം തന്‍റെ മതത്തിന്‍റെ പാത അല്ല എന്നും എല്ലാവരെയും സ്നേഹിക്കാനാണ് മതം തന്നെ പഠിപ്പിച്ചിരിക്കുന്നത് എന്നും വരുണ്‍ പറഞ്ഞിരുന്നു.
മതവിദ്വേഷപരമായ പ്രസംഗം നടത്തി എന്ന ആരോപണത്തില്‍ യുപി സര്‍ക്കാര്‍ വരുണിനെതിരെ എന്‍എസ്‌എ പ്രകാരം കേസെടുത്തിട്ടുണ്ട്. 20 ദിവസം ജയിലില്‍ കഴിഞ്ഞ വരുണ്‍ ഇപ്പോള്‍ രണ്ടാഴ്ചത്തെ പരോളിലാണ്