വരുണ്‍ അറസ്റ്റ് വരിച്ചേക്കും

PTI
മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗം നടത്തി എന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ വരുണ്‍ ഗാന്ധി സുപ്രീം കോടതിയെ സമീപിക്കില്ല എന്ന് റിപ്പോര്‍ട്ട്. മുന്‍‌കൂര്‍ ജാമ്യാപേക്ഷ പിന്‍‌വലിക്കാനും അറസ്റ്റ് വരിക്കാനും വരുണ്‍ തീരുമാനിച്ചതായും സൂചനയുണ്ട്.

കേസില്‍, വരുണ്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് മുന്‍‌കൂര്‍ ജാമ്യം നേടിയിട്ടുണ്ട് എങ്കിലും കാലാവധി ഇന്ന് രാത്രി അവസാനിക്കുകയാണ്. ഹൈക്കോടതിയില്‍ നിന്ന് മുന്‍‌കൂര്‍ ജാമ്യാപേക്ഷ പിന്‍‌വലിക്കാന്‍ വരുണ്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ചയാണ് വരുണ്‍ സമര്‍പ്പിച്ചിരുന്ന അപ്പീല്‍ അലഹബാദ് ഹൈക്കോടതി തള്ളിയത്. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.

ന്യൂഡല്‍ഹി| PRATHAPA CHANDRAN|
എന്നാല്‍, കേസില്‍ വരുണിന് ശക്തമായ പിന്തുണ നല്‍കികൊണ്ട് ബിജെപിയും അമ്മ മേനക ഗാന്ധിയും രംഗത്ത് എത്തിയതോടെ സുപ്രീം കോടതിയെ സമീപിക്കേണ്ടെന്നും പില്‍ബിറ്റില്‍ നിന്ന് അറസ്റ്റ് സ്വീകരിക്കാന്‍ തീരുമാനിച്ചെന്നുമാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :