ലോക്‍സഭ:നടപടിയെടുക്കുമെന്ന് സ്‌പീക്കര്‍

WD
ലോക്‍സഭ നടപടികള്‍ സഭാംഗങ്ങള്‍ വ്യാഴാഴ്‌ച തടസ്സപ്പെടുത്തുക്കുകയാണെങ്കില്‍ നടപടിയെടുക്കുമെന്ന് സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അറിയിച്ചു. അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും ബുധനാഴ്‌ച പിരിഞ്ഞതിന്‍റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

കര്‍ഷകരുടെ ദുരിതങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് എന്‍.ഡി.എയും യു‌എന്‍‌പിഎയും പാര്‍ലമെന്‍റ് നടപടികള്‍ തടസ്സപ്പെടുത്തിയത്. അതേസമയം വടക്കേയിന്ത്യക്കാര്‍ക്ക് എതിരെ മഹാരാഷ്‌ട്ര നവ നിര്‍മ്മാണ്‍ സേന നടത്തിയ ആക്രമണങ്ങള്‍ ചൂണ്ടിക്കാണിച്ച് ആര്‍.ജെ.ഡി അംഗങ്ങളും ബഹളമുണ്ടാക്കി.

വടക്കേയിന്ത്യക്കാര്‍ക്ക് മഹാരാഷ്‌ട്രയില്‍ ആവശ്യമായ സുരക്ഷ നല്‍കണമെന്ന് ആര്‍.ജെ.ഡി എം.പിമാരായ വിജയ് കൃഷ്‌ണ, സാധു യാദവ്, രാം കൃപാല്‍ യാദവ് എന്നിവര്‍ ആവശ്യപ്പെട്ടു.

രാജ്യസഭയില്‍ ചോദ്യോത്തരവേള ഉപേക്ഷിച്ച് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് മൂന്നാം മുന്നണിയും എ‌ന്‍‌ഡിഎയും ആവശ്യപ്പെട്ടു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിപക്ഷം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്‍റില്‍ ഉന്നയിച്ചത്.

ന്യൂഡല്‍ഹി| WEBDUNIA|
അതേസമയം കര്‍ഷകരുടെ സ്ഥിതി മെച്ചപ്പെടുത്തുവാന്‍ ആവശ്യമായ ചില പദ്ധതികള്‍ ധനമന്ത്രി പി. ചിദംബരം ഫെബ്രുവരി 29 ലെ പൊതു ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. പൊതുബജറ്റ് അവതരണം കഴിഞ്ഞ് ബി.ജെ.പി രാം സേതു പ്രശ്നവും ഇന്തോ-യു.എസ് ആണവക്കരാറും പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :