സുശക്തമായ ലോക്പാല്‍ ബില്ലിനായി ഗാന്ധിയന്‍ അണ്ണാ ഹസാരെ വീണ്ടും സമരം നടത്തുന്നു. ഞായറാഴ്ച ഡല്‍ഹി ജന്തര്‍മന്ദറില്‍ ധര്‍ണ്ണ നടത്തുമെന്നാണ് ഹസാരെ അറിയിച്ചത്. ലോക്പാല്‍ ബില്‍ പാസാക്കുന്നതിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ സമവായം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഹസാരെ തന്റെ തീരുമാനം വ്യക്തമാക്കിയത്.
അഴിമതിക്കെതിരെ പോരാടിയ 25 പേരാണ് ഈയടുത്ത കാലത്ത് കൊല്ലപ്പെട്ടതെന്ന് ഹസാരെ ചൂണ്ടിക്കാട്ടി. അഴിമതി പുറത്തുകൊണ്ടുവരുന്നവരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് താന്‍ സമരം നടത്തുന്നതെന്നും എന്നാല്‍ സര്‍ക്കാര്‍ ഇത് ചെവിക്കൊള്ളുന്നില്ലെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു.
English Summary: Anna Hazare will sit on a day-long fast at Jantar Mantar on Sunday to press his demand for a strong whistleblower's law to protect those working against corruption.