ലോകായുക്ത നിയമനം: മോഡിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

അഹമ്മദാബാദ്| WEBDUNIA| Last Modified ബുധന്‍, 18 ജനുവരി 2012 (12:17 IST)
PRO
PRO
റിട്ട. ജസ്റ്റിസ് ആര്‍ എ മേത്തയെ ഗുജറാത്ത് ലോകായുക്തയായി നിയമിച്ച ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് നരേന്ദ്ര മോഡി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ലോകായുക്തയായി ജസ്റ്റിസ് ആര്‍ എ മേത്തയുടെ നിയമനം ഹൈക്കോടതി അംഗീകരിച്ചു.

സംസ്ഥാന സര്‍ക്കാരിനോട് ആലോചിക്കാതെ ലോകായുക്തയെ നിയമിച്ച ഗവര്‍ണര്‍ കമലാ ബെനിവാളിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മോഡി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഏഴു വര്‍ഷമായി ഗുജറാത്തില്‍ ലോകായുക്തയെ നിയമിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഗവര്‍ണര്‍ ലോകായുക്തയെ നിയമിച്ചത്. ഗവര്‍ണര്‍ കമല ബെന്‍വാള്‍ ഭരണഘടനാവിരുദ്ധമായാണ് നിയമനം നടത്തിയെന്നായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ആരോപിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :