റേഷന്‍ കടകള്‍ വഴി ഭക്‍ഷ്യ എണ്ണ കിലോയ്ക്ക് 15 രൂപാ നിരക്കില്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നു. കേന്ദ്ര കൃഷി മന്ത്രി ശരദ് പവാര്‍ അറിയിച്ചതാണിത്. ജൂലൈ മുതലാണ് ഈ പദ്ധതി ആരംഭിക്കുന്നത്.
ഓരോ മാസവും റേഷന്‍ കാര്‍ഡ് ഒന്നിന് ഒരു കിലോ എണ്ണയാവും നല്‍കുക. ഇതിനായി സര്‍ക്കാര്‍ 1,500 കോടി രൂപയുടെ സബ്സിഡി നല്‍കും. ഇത്തരത്തില്‍ 2008-09 സാമ്പത്തിക വര്‍ഷത്തില്‍ ഒട്ടാകെ 10 ലക്ഷം ടണ്‍ ഭക്‍ഷ്യ എണ്ണയാണ് വിതരണം ചെയ്യുക.
കേന്ദ്ര ഏജന്‍സികള്‍ വഴി ഇറക്കുമതി ചെയ്യുന്നതിനും സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനും നടപടി ആയിക്കഴിഞ്ഞു. 15 സംസ്ഥാനങ്ങള്‍ക്കാണ് ഇത്തരത്തില്‍ വിതരണത്തിനുള്ള ഭക്‍ഷ്യ എണ്ണ ലഭിക്കുന്നത്.
ആന്ധ്രാ പ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, നാഗലാന്‍ഡ്, ഒറീസ, രാജസ്ഥാന്‍, സിക്കിം, തമിഴ്നാട്, ത്രിപുര, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ഉണ്ടാവുക.
രാജ്യത്ത് ഭക്‍ഷ്യ എണ്ണയുടെ ലഭ്യത വര്‍ദ്ധിപ്പിക്കാനായി ഇവയുടെ ഇറക്കുമതി തീരുവ ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധം എടുത്തുകളഞ്ഞിരുന്നു. ഇതിനൊപ്പം മാര്‍ച്ച് 17 മുതല്‍ ഇവയുടെ കയറ്റുമതി നിരോധിക്കുകയും ചെയ്തു.