Last Modified വ്യാഴം, 26 ഫെബ്രുവരി 2015 (12:20 IST)
നരേന്ദ്രമോഡി സര്‍ക്കാരിന്‍റെ ആദ്യ റെയില്‍വേ ബജറ്റ് അവതരണം റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ആരംഭിച്ചു. പാതയിരട്ടിപ്പിക്കലിന് ഊന്നല്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു. സൌകര്യങ്ങള്‍ മെച്ചപ്പെടാത്തതിന് കാരണം നിക്ഷേപങ്ങളുടെ കുറവാണെന്ന് സുരേഷ് പ്രഭു പറഞ്ഞു.
ട്രാക്കുകളുടെ കാര്യക്ഷമത കൂട്ടുന്നതിന് പ്രാധാന്യം നല്‍കും. വൈദ്യുതീകരണത്തിനും ഊന്നല്‍ നല്‍കുന്ന ബജറ്റാണിത്. കൂടുതല്‍ നിക്ഷേപം റെയില്‍വേയില്‍ വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥരുടെയും യാത്രക്കാരുടെയും ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിയ ബജറ്റാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷയ്ക്കും സൌകര്യത്തിനും ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്.
യാത്രക്കാരുടെ സൌകര്യം കൂട്ടുന്നതിന് ബജറ്റില്‍ മുന്‍ഗണന നല്‍കും. റെയില്‍ നവീകരണത്തിന് പ്രാധാന്യം നല്‍കും. ബജറ്റിന് പിന്നാലെ അഞ്ചുവര്‍ഷത്തെ കര്‍മ്മപദ്ധതി നടപ്പാക്കുമെന്നും സുരേഷ് പ്രഭു ബജറ്റില്‍ വ്യക്തമാക്കി.