റെയില്‍വേ കൈക്കൂലി കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
റെയില്‍വേ കൈക്കൂലി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ മുന്‍ കേന്ദ്രമന്ത്രി പവന്‍കുമാര്‍ ബന്‍സലിന്റെ പേര് കുറ്റപത്രത്തിലില്ല. ബന്‍സാലിന്റെ അനന്തരവന്‍ വിജയ് സിംഗ്ല, മുന്‍ റെയില്‍വേ ബോര്‍ഡ് അംഗം മഹേഷ് കുമാര്‍ എന്നിവരെ പ്രതിചേര്‍ത്തിട്ടുണ്ട്.

ബന്‍സലിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ വെച്ച് ഇടപാടുകാരെ അനന്തരവന്‍ കണ്ടിരുന്നതായും നിരന്തരം ഫോണ്‍ വിളിച്ചതായും സിബിഐ കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ബന്‍സലിനെ സിബിഐ നേരത്തെ ചോദ്യംചെയ്തിരുന്നു. ബന്‍സലിന്റെ പേര് കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയത് സിബിഐയ്ക്ക് സ്വതന്ത്രമായി അന്വേഷണം നടത്താന്‍ കഴിയില്ലെന്നതിന്റെ തെളിവാണെന്ന് ബിജെപി ആരോപിച്ചു.

റെയില്‍വെയില്‍ സ്ഥാനക്കയറ്റത്തിന് കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഡല്‍ഹി പ്രത്യേക കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. മുന്‍ റെയില്‍മന്ത്രി പവന്‍ കുമാര്‍ ബന്‍സലിന്റെ അനന്തരവന്‍ വിജയ് സിംഗ്ല മുന്‍ റെയില്‍വെ ബോര്‍ഡ് അംഗം മഹേഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 10 പേര്‍ കേസില്‍ പ്രതികളാണ്. പവന്‍ കുമാര്‍ ബന്‍സല്‍ റെയില്‍ മന്ത്രിയായിരുന്ന കാലയളവില്‍ സ്ഥാനക്കയറ്റത്തിനായി മഹേഷ് കുമാറില്‍ നിന്ന് അനന്തരവന്‍ വിജയ് സിംഗ്ല 90 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. ഇടപാടുമായി പവന്‍ കുമാര്‍ ബന്‍സലിന് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ബന്‍സലിന് മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :