റയില്‍‌വെ നിരക്കില്‍ 2 ശതമാനം കുറവ്

PTI
ഇത്തവണത്തെ റയില്‍‌വെ ബഡ്ജറ്റിലും റയില്‍‌വെ മന്ത്രി ലാലുപ്രസാദ് യാദവ് തന്‍റെ മാജിക് ആവര്‍ത്തിച്ചു. എല്ലാട്രെയിനുകളിലും യാത്രാ നിരക്ക് രണ്ട് ശതമാനം കുറച്ചുകൊണ്ടാണ് ലാലു പ്രസാദ് ഇത്തവണ പൊതുജനങ്ങളുടെ കൈയ്യടി നേടുന്നത്.

ചരക്ക് കൂലിയില്‍ മാറ്റമൊന്നും വരുത്താത്ത ഒരു ഇടക്കാല ബഡ്ജറ്റ് അവതരിപ്പിച്ച ലാലുവിന് മെയില്‍ നിരക്കുകളിലും രണ്ട് ശതമാനം കുറവ് പ്രഖ്യാപിക്കാന്‍ കഴിഞ്ഞു.

എ സി 1, 2, 3, ചെയര്‍ കാര്‍ എന്നിവയിലാണ് രണ്ട് ശതമാനം നിരക്ക് കുറവ് വരുത്തിയിരിക്കുന്നത്. നിരക്ക് കുറവ് എല്ലാ ട്രെയിനുകളിലും ബാധകമായിരിക്കും. ദേശസേവനം തുടരുമെന്ന് പ്രഖ്യാപിച്ചതിന് ന്യായീകരണമായി മെയില്‍ നിരക്കിലും റയില്‍‌വെ രണ്ട് ശതമാനം കുറവ് വരുത്തി.

ന്യൂഡല്‍ഹി| PRATHAPA CHANDRAN| Last Modified വെള്ളി, 13 ഫെബ്രുവരി 2009 (13:44 IST)
റയില്‍‌വെയ്ക്ക് 90,000 കോടി രൂപയുടെ നീക്കിയിരിപ്പുണ്ട്. കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി 70,000 കോടിയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. പതിനൊന്നാം പദ്ധതിക്കായി 2,30,000 കോടി രൂപ നിക്ഷേപിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :