രാഹുല്‍ സെക്കന്‍ഡ് ക്ലാസില്‍, പൊലീസറിഞ്ഞില്ല!

ലക്നോ| WEBDUNIA|
സാധാരണക്കാരുമായി അടുത്തിടപഴകുന്ന വിവിഐപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി വീണ്ടും വാര്‍ത്തയില്‍ ഇടം പിടിക്കുന്നു. സംസ്ഥാന പൊലീസ് അറിയാതെ ഗോരഖ്പൂര്‍ - മുംബൈ ദ്വൈവാര എക്സ്പ്രസിന്റെ സെക്കന്‍ഡ് ക്ലാസ് കമ്പാര്‍ട്ട്‌മെന്റില്‍ രാഹുല്‍ നടത്തിയ യാത്രയാണ് ഇപ്പോള്‍ വാര്‍ത്താ പ്രാധാന്യം നേടിയിരിക്കുന്നത്.

ഒക്ടോബര്‍ 18 ന് ആയിരുന്നു രാഹുലിന്റെ സെക്കന്‍ഡ് ക്ലാസ് ട്രെയിന്‍ യാത്ര. തൊഴില്‍ തേടി മുംബൈയിലേക്ക് പോകുന്ന യുപിയിലെ പൂര്‍വാഞ്ചലിലും ബീഹാറിലും ഉള്ള സാധാരണക്കാരോട് നേരിട്ട് സംസാരിക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനുമായിരുന്നു ഇത്തരമൊരു യാത്ര എന്ന് യുപി കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ ഡല്‍ഹി നേതൃത്വം ഇതെ കുറിച്ച് പ്രതികരിച്ചില്ല.

യുപി കോണ്‍ഗ്രസ് ഘടകമോ സംസ്ഥാന്‍ പൊലീസോ പോലും അറിയാതെ അതീവ രഹസ്യമായ തയ്യാറാക്കിയ യാത്രാ പദ്ധതിയായിരുന്നു രാഹുലിന്റേത്. ഒക്ടോബര്‍ 18 രാത്രി എട്ട് മണിക്ക് പ്രത്യേക വിമാനത്തില്‍ ഗോരഖ്‌പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന രാഹുലിനെ എസ്പിജി അംഗങ്ങളാണ് റയില്‍‌വെ സ്റ്റേഷനില്‍ എത്തിച്ചത്.

സന്ദര്‍ശന വിവരം അറിഞ്ഞപ്പോള്‍ തന്നെ യുപി പൊലീസ് രാഹുലിനെ കണ്ടുപിടിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു. ഒടുവില്‍ രാഹുല്‍ സഞ്ചരിച്ച ടാക്സിയുടെ ഡ്രൈവറെ കണ്ടെത്തിയ പൊലീസിന് സംഭവം മനസ്സിലായപ്പോഴേക്കും രാഹുല്‍ യുപി അതിര്‍ത്തി കടന്നിരുന്നു!.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :