റായ്പൂര്‍|
rahul balan|
Last Modified വ്യാഴം, 2 ജൂണ്‍ 2016 (18:13 IST)
ഛത്തിസ്ഗഢ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അജിത്ത് ജോഗി കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നു. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച്ച തന്റെ മണ്ഡലമായ മാര്‍വാഹിയിലെ പ്രവര്‍ത്തകരുമായി കൂടിയാലോചിച്ചതിന് ശേഷമാകും പുതിയ പാര്‍ട്ടിയെക്കുറിച്ചുള്ള തീരുമാനം.
അതേസമയം, പാര്‍ട്ടിക്കെതിരെ പ്രസ്താവനയിറക്കിയ അജിത്ത് ജോഗിക്കെതിരെ നടപടിയെടുക്കുമെന്ന് ഛത്തിസ്ഗഢ് പി സി സി ജനറല്‍ സെക്രട്ടറി നിതിന്‍ ത്രിവേദി പറഞ്ഞു. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അജിത്ത് ജോഗിയെ മുന്‍ നിര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് പ്രചാരണം നടത്തിയത്. എന്നാല്‍ കനത്ത തോല്‍വിയായിരുന്നു കോണ്‍ഗ്രസ് നേരിട്ടത്.
സംസ്ഥാനത്തടക്കം നല്ല ജനസ്വാധീനമുള്ള അജിത്ത് ജോഗി പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായേക്കും. പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ്, എ ഐ സി സി വക്താവ് തുടങ്ങിയ സ്ഥാനങ്ങള്‍ അജിത്ത് ജോഗി കോണ്‍ഗ്രസില്‍ നിര്‍വഹിച്ചിട്ടുണ്ട്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം