മുംബൈ|
WEBDUNIA|
Last Modified വെള്ളി, 25 സെപ്റ്റംബര്‍ 2009 (12:06 IST)
PRO
ഇന്ത്യന്‍ ഗ്രാമീണതയുടെ ദയനീയ മുഖം എന്ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ വിശേഷിപ്പിച്ചതു വഴി പ്രശസ്തി നേടിയ കലാവതി ഭണ്ഡാര്‍ക്കര്‍ മഹാരാഷ്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സൂചന. കടുത്ത നെഞ്ചു വേദനയെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കലാവതിയുടെ ആരോഗ്യ സ്ഥിതി വഷളായതിനാല്‍ പകരം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുമെന്ന് വിദര്‍ഭ ജന്‍ ആന്ദോളന് സമിതി നേതാവ് കിഷോര്‍ തിവാരി പറഞ്ഞു. ഒക്ടോബര്‍ 13 ന് നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്നാണ്.
നെഞ്ചു വേദനയെ തുടര്‍ന്ന് വിദര്‍ഭയിലെ യാവത്മല്‍ ജില്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കലാവതി ഇപ്പോള്‍ ഡോക്ടര്‍മാരുടെ നീരീക്ഷണത്തിലാണ്. ജില്ലയിലെ വാനി നിയമസഭാ മണ്ഡലത്തില്‍ നിന്ന് കലാവതിയെ മത്സരിപ്പിക്കാനായിരുന്നു വിദര്‍ഭ ജന്‍ ആന്ദോളന് സമിതി തീരുമാനിച്ചിരുന്നത്.
തനിക്ക് രാഷ്ട്രീയത്തെ കുറിച്ചോ തെരഞ്ഞെടുപ്പിനെ കുറിച്ചോ അറിയില്ല എന്നും വിദര്‍ഭ ജന്‍ ആന്ദോളന് സമിതിയാണ് സ്ഥാനാര്ത്ഥിയവാന് നിര്‍ബന്ധിക്കുന്നത് എന്നും കലാവതി അടുത്തിടെ ഒരു മറാത്ത പത്രത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.