രാഹുലിന് മോഡിയുടെ വിമര്‍ശനം

സൂററ്റ്| WEBDUNIA|
ഗുജറാത്ത് സര്‍ക്കാരിനെ സമ്പന്നരുടെ സര്‍ക്കാരെന്ന് വിശേഷിപ്പിച്ച എ‌ഐ‌സി‌സി‌ ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ നടപടിയെ മുഖ്യമന്ത്രി നരേന്ദ്ര മോഡി നിശിതമായി വിമര്‍ശിച്ചു. ഗുജറാത്തില്‍ നാനോ കാര്‍ പദ്ധതി വരുന്നത് തടയാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും മോഡി പറഞ്ഞു. സൂററ്റില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശ്ചിമ ബംഗാളില്‍ നിന്ന് ടാറ്റയുടെ നാനോ കാര്‍ പദ്ധതി ഗുജറാത്തിലേക്ക് മാറ്റിയതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് ‘സമ്പന്നരുടെ സര്‍ക്കാര്‍’ എന്ന പ്രയോഗം രാഹുല്‍ നടത്തിയത്. സംസ്ഥാനത്ത് ഡയമണ്ട് വ്യവസായമടക്കമുള്ള മേഖലകളില്‍ തൊഴിലുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാര്‍ വലിയ വ്യവസായപ്രമുഖരുടെ താല്‍‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ശ്രദ്ധകൊടുക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചിരുന്നു.

മോഡിയുടെ പ്രതികരണം നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് പറഞ്ഞു. “ഗാന്ധിയുടെ നാട്ടില്‍ സാധാരണക്കാരുടെ ആവശ്യങ്ങള്‍ നിരാകരിക്കപ്പെടുകയും വ്യവസയ ഭീമന്‍‌മാരുടെ താല്‍‌പര്യങ്ങള്‍ക്ക് മുന്‍‌തൂക്കം ലഭിക്കുകയും ചെയ്യുന്നു. ഞാന്‍ മോഡിയെ കുറ്റപ്പെടുത്തുന്നില്ല. കാരണം ബിജെപിയുടെ പ്രത്യയശാസ്ത്രം അതാണ്” - സിംഗ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :